വാവേ അടക്കമുള്ള ചൈനീസ് കന്പനികളിലെ ജീവനക്കാരുടെ വിസ നിയന്ത്രണത്തിനൊരുങ്ങി അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: വാവേയ്ക്കെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. വാവേ അടക്കമുള്ള ചൈനീസ് ടെക്നോളജി കന്പനികളിലെ ജീവനക്കാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നാണ് റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
പല മുനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിയൊരുക്കുന്ന തരത്തിലാണ് ഇത്തരം കന്പനികൾ പ്രവർത്തിക്കുന്നതെന്നും സുരക്ഷാപ്രശ്നങ്ങൾ അത്രയേറെയുണ്ടെന്നും പോംപിയോ തുറന്നടിച്ചു. വാവേയ്ക്ക് വിലക്കേർപ്പെടുത്തിയ ബ്രിട്ടീഷ് നടപടിയെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.

