അമേരിക്കയിൽ വീണ്ടും പ്ലേഗ്


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ വീണ്ടും ബ്യൂബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്തു. കൊളറാഡോയിൽ അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കി. വാക്സിനോ കൃത്യമായ മരുന്നോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കൊളറാഡോയിലെ മോറിസണ്‍ ടൗണിലാണ് അണ്ണാനു രോഗം സ്ഥിരീകരിച്ചത്. 

അമേരിക്കയിൽ ഈ വർഷം ആദ്യമായാണ് പ്ലേഗ് സ്ഥിരീകരിക്കുന്നത്. വളർത്തുമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നേക്കാമെന്ന് ജെഫേഴ്സണ്‍ കൗണ്ടി പബ്ലിക് ഹെൽത്ത് അധികൃതർ അറിയിച്ചു. മൃഗങ്ങളുടെ കടി, ചുമ എന്നിവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയേറെയാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. വളർത്തുനായ്ക്കൾ, പൂച്ച എന്നിവയിൽ നിന്നും രോഗബാധയുണ്ടാകാമെന്നും അധികൃതർ അറിയിച്ചു. കടുത്ത പനി, വിറയൽ, തലവേദന, കടുത്ത ശരീര വേദന, തൊണ്ടവേദന‌ എന്നിവയായിരിക്കും ബ്യൂബോണിക് പ്ലേഗിന്‍റെ ലക്ഷണങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed