സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെ രോഗം


തിരുവനന്തപുരം 

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു. സന്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 432 പേര്‍ക്കാണ്. അതില്‍ ഉറവിടം അറിയാത്ത 37 പേരുണ്ട്. 9 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും 9 ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ക്കും ഇന്നും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയിയാണ് മരിച്ചത്. ഇന്ന് 196 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തിരുവനന്തപുരം 157, കാസര്‍ഗോഡ് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20, പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5, വയനാട് 4 ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍ഗോഡ് 17 24 മണിക്കൂറിനിടെ 16,444 സാമ്പിളുകള്‍ പരിശോധിച്ചു.

1,84,601 പേരാണ് നിരീക്ഷണത്തിലുള്ളത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളത്. 4880 പേരാണ്. ഇതുവരെ 2,60,356 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 7485 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82,568 സാന്പിളുകള്‍ ശേഖരിച്ചു. അതില്‍ 78,415 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി. 16 പ്രദേശങ്ങള്‍ ഇന്ന് ഹോട്ട്‌സ്‌പോട്ടാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed