കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി


കൊച്ചി: കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ധങ്ങൾക്ക് വിരുദ്ധമാണെന്നും 10 പേർ ചേർന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.

ഇന്നലെയാണ് ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഹർജി ഇന്നത്തേക്ക് മാറ്റിയ കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിരുന്നു. തുടർന്ന് ഇന്നാണ് ഹൈക്കോടതി വിഷയത്തിൽ ഉത്തരവിട്ടത്. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ല എന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed