സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കോവിഡ്: 396 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 608 പേർക്ക്. തിരുവനന്തപുരത്ത് മാത്രം 201 രോഗികളുമുണ്ട്. രോഗികളിൽ 130 പേർ വിദേശത്തുനിന്നും 68 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

