ഹോങ്കോംഗിനുണ്ടായിരുന്ന പ്രത്യേക പരിഗണന അമേരിക്ക എടുത്തുകളഞ്ഞു
വാഷിംഗ്ടണ്‍ ഡിസി: ഹോങ്കോംഗിന് നൽകിയിരുന്ന പ്രത്യേക പരിഗണന ഒഴിവാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനയ്ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ചൈനയെ കാണുന്നത് പോലെ തന്നെയാകും ഹോങ്കോംഗിനെയും ഇനി പരിഗണിക്കുകയെന്ന് ട്രംപ് അറിയിച്ചു.
ഹോങ്കോംഗ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കന്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും ട്രംപ് ഒപ്പിട്ടു. പ്രത്യേക പരിഗണനയോ, സാന്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോംഗിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.

