സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദം: അന്വേഷണത്തിന് പ്രത്യേക സംഘം


തിരുവനന്തപരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദക്കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കന്റോൺമെന്റ് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്നയ്ക്കെതിരെ കേസടുത്തത്. കെഎസ്ഐടിഎൽ എംഡി ഡോ. ജയശങ്കർ പ്രസാദിന്റെ പരാതിയിലാണ് സ്വപ്നയ്ക്കെതിരെയും സ്വപ്നയെ നിയമിച്ച പിഡബ്ല്യൂസി, സ്വപ്നയെ തെരഞ്ഞെടുത്ത വിഷൻ ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തത്. വ്യാജരേഖ, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed