സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിച്ച് രാജസ്ഥാന്‍ ബിജെപി നേതാവ്


ജയ്പുർ: മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷനുമായിരുന്ന സച്ചിന്‍ പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിച്ച് രാജസ്ഥാന്‍ ബിജെപി നേതാവ് ഓം മാഥുര്‍. സച്ചിന്‍ പൈലറ്റിനായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ സ്വീകരിക്കാനും ആഗ്രഹിക്കുകയും ചെയ്യുന്ന ആര്‍ക്കും ബിജെപിയിലേക്ക് സ്വാഗതമെന്ന് ഓം മാഥുര്‍ പറഞ്ഞു. 

സര്‍ക്കാരിന് ഭൂരിപക്ഷണുണ്ടെന്ന് അവകാശപ്പെടുന്ന പക്ഷം അശോക് ഗെഹ്‌ലോത്ത് വിശ്വാസവോട്ടെടുപ്പിന് തയാറാകണം. വിവിധ മേഖലയിലുള്ളവര്‍ പാര്‍ട്ടിയില്‍ ചേരുകയും ആദര്‍ശങ്ങളിൽ വിശ്വസിക്കുകയും ചെയ്തതിനാലാണ് ബിജെപി ഇത്രെയും വലിയ പാര്‍ട്ടി ആയതെന്നും മാഥുര്‍ കൂട്ടി ചേര്‍ത്തു. സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കോൺഗ്രസ് നീക്കിയതിന് പിന്നാലെയാണ് വല വിരിച്ച് ബിജെപി കാത്തിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed