നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ


കോട്ടയം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ ആശുപത്രിയിൽ. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏതാനും ദിവസം മുന്പാണ് പി ബാലചന്ദ്രനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

നാടക സംവിധായകൻ, സിനിമാ സംവിധായകൻ, നാടക രചയിതാവ്, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നിങ്ങനെ സിനിമാ−നാടക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് പി ബാലചന്ദ്രൻ. കേരള ചലച്ചിത്ര അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed