സച്ചിൻ പൈലറ്റിനെ ഉപമുഖ്യസ്ഥാനത്തു നിന്നും പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി
ജയ്പുർ: രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റി. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഗോവിന്ദ് സിംഗ് ദതാസ്ത്ര ആണ് പുതിയ പിസിസി അദ്ധ്യക്ഷന്‍. സച്ചിൻ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സച്ചിന്‍ പൈലറ്റിനൊപ്പമുള്ള എംഎല്‍എമാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാല്‍ ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎൽഎമാരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നതിനാലാണ് അത്തരമൊരു നടപടി സ്വീകരിക്കാത്തത്.

