ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
ആലപ്പുഴ: ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുന്നപ്ര നോർത്ത് പറവൂർ സ്വദേശി ആർ. രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ പുളിങ്കുന്ന് േസ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ് രാഗേഷ്. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

