കേരളത്തിൽ വീണ്ടും കൊവിഡ് മരണം: നിരീക്ഷണത്തിലിരിക്കെ മരിച്ച കൊല്ലം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു
കൊല്ലം: കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചുദിവസം മുന്പാണ് മനോജ് ദുബൈയിൽ നിന്ന് എത്തിയത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു മനോജ്. ഇയാൾക്കൊപ്പം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സുഹൃത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

