പത്തനംതിട്ടയിൽ ക്വാറന്റീൻ ലംഘിച്ച പ്രവാസിയെ ഓടിച്ചിട്ടു പിടികൂടി


 

പത്തനംതിട്ട: പത്തനംതിട്ടയിൽ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംങ്ഷനിലാണ് സംഭവം. ഇയാൾ മൂന്നു ദിവസം മുന്പ് ദുബൈയിൽ നിന്നെത്തിയതാണ്. മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ദുബൈയിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാൾ പറയുന്നത്. ഇതോടെ  പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ വഴങ്ങാതെ കുതറി ഓടി. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed