കസ്റ്റഡിയിലെടുത്ത പ്രതിക്ക് കോവിഡ് രോഗിയുമായി സന്പർക്കം: പെരുന്പാവൂർ പോലീസ് സ്റ്റേഷൻ അടച്ചു
പെരുന്പാവൂർ: കസ്റ്റഡിയിലെടുത്ത പ്രതിക്ക് കോവിഡ് രോഗിയുമായി സന്പർക്കമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നു പെരുന്പാവൂർ പോലീസ് േസ്റ്റഷൻ അടച്ചു. വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിലൊരാൾ കോവിഡ് രോഗിയുമായി സന്പർക്കം പുലർത്തിയതായാണ് വിവരം. ഇതേതുടർന്നു പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസുകാരും േസ്റ്റഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരും നിരീക്ഷണത്തിൽ പോയി. നിലവിൽ തൊട്ടടുത്ത ഡിവൈഎസ്പി ഓഫീസിലാണ് േസ്റ്റഷന്‍റെ താൽകാലിക പ്രവർത്തനം. പ്രതികളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

