കോട്ടയത്ത് കാണാതായ വൈദികൻ കിണറ്റിൽ മരിച്ച നിലയിൽ
കോട്ടയം: കോട്ടയത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് എട്ടുപറയലിനെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളി മുറ്റത്തെ കിണറ്റിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്.
ഇന്നലെ വൈകിട്ട് മുതലാണ് ഫാ. ജോർജിനെ കാണാതായത്. വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുന്പാണ് പള്ളിയുടെ ചുമതലയേറ്റത്. ചങ്ങനാശേരി അതിരൂപതയിലെ വൈദികരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

