കളമശ്ശേരിയിൽ പൊലീസുകാരന് കൊവിഡ്: സ്റ്റേഷൻ അടച്ചേക്കും


കൊച്ചി: കളമശ്ശേരിയിലെ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ കളമശ്ശേരി കൊവിഡ് സെന്ററിലേക്ക് മാറ്റി. ഹോം ക്വാറന്റീൻ,− ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റീൻ ഡ്യൂട്ടി നോക്കിയിരുന്ന ഇദ്ദേഹത്തിന് ഈ മാസം 15നാണ് രോഗലക്ഷണം കണ്ടത്. ഇതേത്തുടർന്ന് സ്രവപരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം പൊലീസുകാരന് എവിടെ നിന്നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജൂൺ 13ന് ഇയാളോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആറ് പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റും. കളമശ്ശേരി േസ്റ്റഷനിൽ മുഴുവൻ പൊലീസുകാർക്കും കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് േസ്റ്റഷൻ അടച്ചേക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed