കേരളത്തിൽ പുതിയ ഗവർണർ; ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു, രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്


ഷീബ വിജയൻ

തിരുവനന്തപുരം: കേരള ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി സ്ഥലംമാറ്റി. സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു പ്രമുഖ ബി.ജെ.പി നേതാവു കൂടിയായ ഓം പ്രകാശ് മാഥൂർ.

രാജസ്ഥാൻ സ്വദേശിയായ മാഥൂർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായും പാർട്ടിയിൽ വിവിധ നിർണ്ണായക ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ദുഷ്യന്ത് ഗൗതമിനെയാണ് സിക്കിമിന്റെ പുതിയ ഗവർണറായി നിയമിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് സുധാ യാദവ് കർണാടക ഗവർണറായി ചുമതലയേൽക്കും.

2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര ആർലേക്കർ കേരള ഗവർണറായി അധികാരമേറ്റെടുത്തത്. മുമ്പ് ബിഹാർ ഗവർണറായിരുന്ന ആർലേക്കർ, ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഇദ്ദേഹം കേരളത്തിലേക്ക് എത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തസ്തികകളിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed