നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ചുണ്ടായ 3 പേരുടെ മരണം: പ്രതിയെ ജുവനൈലിൽ അടച്ചതിൽ ദുരൂഹത ആരോപിച്ച് ദേവികയുടെ കുടുംബം


ശാരിക

കൊച്ചി: മദ്യലഹരിയിൽ മിനി കൂപ്പർ കാറിടിച്ച് മകൾ ദേവിക ഉൾപ്പെടെ മൂന്നുപേരുടെ മരണത്തിന് കാരണക്കാരനായ പ്രതി സുഹൈൽ സജീവിനെതിരെ നിയമപോരാട്ടം തുടരുമെന്ന് വ്യക്തമാക്കി മരിച്ച ദേവികയുടെ കുടുംബം. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

പത്തൊൻപത്കാരനായ പ്രതി സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലാണോ അടക്കേണ്ടതെന്നും, ഇത്രയും വലിയ കുറ്റകൃത്യം ചെയ്തയാൾക്ക് അത്തരം പരിഗണന നൽകുന്നതിന് പിന്നിൽ പ്രതിയുടെ കുടുംബത്തിന്റെ സ്വാധീനമുണ്ടോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് അവരുടെ മുഖ്യ ആവശ്യം.

കൈവശമുള്ള സ്ഥലം വിറ്റും കഷ്ടപ്പെട്ടുമാണ് മകളെ പഠിപ്പിച്ചതെന്നും വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കവെയാണ് കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തകർത്ത ദുരന്തം ഉണ്ടായതെന്നും മാധ്യമങ്ങളോട് സംസാരിക്കവേ കുടുംബാംഗങ്ങൾ വിതുമ്പി. "വീടിന്റെ വിളക്കാണ് നഷ്ടമായത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അവൾ," കുടുംബം വ്യക്തമാക്കി. തങ്ങൾക്ക് സംഭവിച്ച ഈ ദുരന്തം മറ്റാർക്കും ഉണ്ടാകരുതെന്നും നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും കുടുംബം കൂട്ടിച്ചേർത്തു.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed