തൃശൂരിൽ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ
തൃശൂർ: ജില്ലയിൽ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഇപ്പോഴത്തെ സാഹചര്യം അപ്രതീക്ഷിതമല്ല. ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗ വ്യാപനം ഗൗരവമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ സന്പൂർണ അടച്ചിടൽ വേണമെന്ന് ടി.എൻ. പ്രതാപൻ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സന്പർക്കത്തിലൂടെ 14 പേർക്കു രോഗം ബാധിച്ച സാഹചര്യത്തിൽ ജില്ല കനത്ത ജാഗ്രതയിലാണ്.

