മുൻ നെക്സൽ നേതാവ് അജിതയുടെ മകളോടൊപ്പം പോയ കാഞ്ഞങ്ങാട് സ്വദേശിയായ യുവതി ഗോവയിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ് −മിനി ദന്പതികളുടെ മകൾ അഞ്ജന (21)യെയാണ് ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്ദുർഗ് പോലീസിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
തലശേരി ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ മാതാവ് മിനി ഹോസ്ദുർഗ് പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് അഞ്ജന ഹോസ്ദുർഗ് പോലീസ് േസ്റ്റഷനിൽ ഹാജരായിരുന്നു.
തുടർന്ന് ഹോസ്ദുർഗ് കോടതിയിൽ അഞ്ജനയെ പോലീസ് ഹാജരാക്കി. അന്ന് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുൻ നക്‌സൽ നേതാവ് അജിതയുടെ മകളോടൊപ്പം കോടതി വിട്ടിരുന്നു. അതിനു ശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ഇന്ന് രാവിലെയാണ് അഞ്ജന ആത്മഹത്യ ചെയ്ത വിവരം കിട്ടിയത്. അഞ്ജനയുടെ കുടുംബം ഇപ്പോൾ താമസം പുതുക്കൈ വില്ലേജിലാണ്. സഹോദരങ്ങൾ: അനഘ, ശ്രീഹരി.