ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ 30000 പേർ‍ക്ക് അനുമതി


തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ ഇതുവരെ 30000 പേർ‍ക്ക് അനുമതി നൽകിയതായി ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ഇലക്ട്രോണിക് പാസ് അനുവദിച്ചിട്ടുണ്ട്. ആ പാസിൽ വരേണ്ട സമയവും എവിടെയാണ് എത്തേണ്ടതെന്നുമുള്ള വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed