മാവോയിസ്റ്റുകള്‍ കേരളം താവളമാക്കുന്നതിന് പിന്നില്‍ ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന അജണ്ട
കോഴിക്കോട് :മാവോയിസ്റ്റുകള്‍ കേരളം താവളമാക്കുന്നതിന് പിന്നില്‍ ഇടതുപക്ഷത്തെ തകര്‍ക്കു ക എന്ന അജണ്ടയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . ആദിവാസികള്‍ ഉള്‍പ്പെടെുള്ള സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ഉള്ളവരെയും ദാരിദ്രവും പശ്ചാത്തലമാക്കി പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കി മാറ്റാന്‍ കേരളത്തെ ഉപയോഗിക്കുന്നത് ഈ അജണ്ടയിലാണെന്ന് അദ്ദേഹം പറയുന്നു.
പാർട്ടി മുഖപത്രത്തിൽ എഴുതിയ 'മാവോയിസ്റ്റ് വഴി തെറ്റ്' എന്ന ലേഖനത്തിലാണ് കോടിയേരി പ്രസ്താവന നടത്തിയിരിക്കന്നത്. ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്നും ഇവിടെ തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. ഇതിനായി കോര്‍പ്പറേറ്റുകളുടെയും സാര്‍വദേശീയ മത തീവ്രവാദികളുടെയും സാമ്രാജ്യത്വ ശക്തികളുടെയും പിന്തുണ മാവോവാദികള്‍ക്ക് കിട്ടുന്നുണ്ട്. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ 'തോക്കിന്‍ കുഴലിലൂടെ വിപ്ലവം' എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണ്.
തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകള്‍ യഥാര്‍ത്ഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സി.പി.എമ്മിന് ഇല്ല. ഇക്കൂട്ടര്‍ അരാജകവാദികളും യഥാര്‍ത്ഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവര്‍ഗ്ഗത്തിന്റെ കൈയിലെ കോടാലികളുമാണ്. അനേകം കാടുകളിലും മാറ്റുമായി തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല പോലീസിന്റെ നയം. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കുള്ള തറയൊരുക്കം തകര്‍ക്കാനുള്ള നിയമപരമായ ഉത്തരവാദിത്വം കേരളാപോലീസിനുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സൈന്യത്തെയോ പോലീസിനെയോ ഉപയോഗിച്ച് മാവോ വാദികളെ ഉന്മൂലനം ചെയ്യാമെന്ന നയവും എല്‍ഡിഎഫിനും സിപിഎമ്മിനും ഇല്ലെന്നും പറയുന്നു.

