മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിടത്തേക്ക് പ്രതിനിധി സംഘത്തെ അയച്ചത് സത്യമറിയാൻ കാനം


തിരുവനന്തപുരം: പാലക്കാട്ട് അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാൻ പ്രതിനിധി സംഘത്തെ അയച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. മാവോവാദി വിഷയത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞു. 1967 മുതലുള്ള നിലപാടാണത്. അത് തന്നെയാണ് ഇപ്പോഴും- അദ്ദേഹം പറഞ്ഞു. 

സ്ഥലത്തെ നാട്ടുകാരെ കണ്ട് സത്യം മനസിലാക്കുന്നതിനാണ് പ്രതിനിധി സംഘത്തെ അങ്ങോട്ടേക്ക് അയച്ചതെന്നും കാനം വ്യക്തമാക്കി. പാർട്ടി അസിസ്റ്റന്‍റ് സെക്രട്ടറി കെ. പ്രകാശ് ബാബു, സംസ്ഥാന നിർവാഹക സമിതി അംഗം പി. പ്രസാദ്, ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ്, എംഎൽഎമാരായ മുഹമ്മദ് മുഹ്സിൻ, ഇ.കെ വിജയൻ തുടങ്ങിയവരാണ് സന്ദർശനം നടത്തുന്നത്. ഏറ്റുമുട്ടൽ നടന്ന വനമേഖലയിലേക്ക് ആർക്കും പ്രവേശനമില്ലെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചാണ് പ്രതിനിധി സംഘത്തിന്‍റെ സന്ദർശനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed