അടൂരില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതികൾ മരിച്ചു


പത്തനംതിട്ട: അടൂർ നഗരത്തിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതികൾ മരിച്ചു. നൂറനാട് ശാന്തിഭവനത്തിൽ ശ്യാംകുമാർ(30) ഭാര്യ അടൂർ പുത്തൻപീടികയിൽ ശില്പ സത്യൻ(27) എന്നിവരാണ് മരിച്ചത്. നഗരത്തിലെ മെഡിക്കൽ ഷോപ്പിൽനിന്നും മരുന്ന് വാങ്ങിവരുന്നതിനിടെയാണ് ഇരുവരുടെയും നേരെ ബസ് പാഞ്ഞുകയറിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
മാവേലിക്കര-അടൂർ-മങ്ങടി റൂട്ടിൽ സർവീസ് നടത്തുന്ന 'മോണിംഗ് സ്റ്റാർ' ബസ് അടൂർ റവന്യൂ ടവർ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണംവിട്ടത്. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ദമ്പതിമാർക്ക് നേരെ ബസ് പാഞ്ഞുകയറുകയായിരുന്നു. ബസിന് അടിയിൽപ്പെട്ട ഇരുവരെയും 15 മിനിറ്റിനുശേഷം ബസ് മറിച്ചിട്ടശേഷമാണ് പുറത്തെടുത്തത്. തൽക്ഷണം മരിച്ചിരുന്നു.
സംഭവസമയത്ത് ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടമുണ്ടായ ഉടൻ കണ്ടക്ടർ ഒഴികെയുള്ള മറ്റു ജീവനക്കാർ ഓടിരക്ഷപ്പെട്ടു. കണ്ടക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed