കൊച്ചി നഗരസഭ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസില്‍ ധാരണ


കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റും. നഗരസഭാ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്താന്‍ കോണ്‍ഗ്രസില്‍ ധാരണയായി. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാനാണ് തീരുമാനമായിരിക്കുന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായിരിക്കുന്നത്.
ജില്ലാ കോണ്‍ഗ്രസിന്റെ തീരുമാനം നാളെ കെപിസിസി പ്രസിഡന്റിനെ അറിയിക്കും. അതേസമയം മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ മാറ്റം മുന്‍ ധാരണപ്രകാരമാണെന്ന് കെ. ബാബു പ്രതികരിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പെടെ ഭരണ സമിതി മൊത്തത്തില്‍ മാറണമെന്ന് മുന്നേ ധാരണയുണ്ടായിരുന്നു ഇതുപ്രകാരമാണ് മാറ്റമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷഭാഷയിലെ വിമര്‍ശനവും സൗമിനി ജെയ്‌നെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുത്തനെ കുറഞ്ഞും കുടി ആയതോടെ ജില്ലാ കോണ്‍ഗ്രസില്‍ അസ്വാരസ്യം ഉടലെടുത്തു. മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നിരുന്നു. ഭരണത്തില്‍ പിടിപ്പുകേടുണ്ടായെന്നും ജനവികാരം മനസിലാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിശല്ലന്നും ഹൈബി ഈഡന്‍ എംപി ഉള്‍പ്പെടെ കുറ്റപ്പെടുത്തിയിരുന്നു. ഹൈബിയ്‌ക്കെതിരെ സൗമിനി ജെയ്‌നും തിരിച്ചടിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed