ബൈക്കിന്‍റെ ടയറിൽ മുണ്ടുകുരുങ്ങി തെറിച്ചുവീണ യുവാവ് മരിച്ചു


മുളങ്കുന്നത്തുകാവ്: തൃശൂരിൽ ബൈക്കിന്‍റെ ടയറിൽ മുണ്ടു കുരുങ്ങി തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുള്ളൂർക്കര കോതയത്ത് പറന്പിൽ വീട്ടിൽ രാമൻ മകൻ കൃഷണകുമാർ (30) ആണ് മരിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിർമ്മാണ തൊഴിലാളിയായ കൃഷ്ണകുമാർ ഷൊർണൂരിൽ നിന്നും ജോലി കഴിഞ്ഞ് തിരികെ വരുന്പോൾ ആറ്റൂരിൽ വച്ചാണ് അപകടമുണ്ടായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed