96−ാം പിറന്നാൾ ആഘോഷിച്ച് വി.എസ്


തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദൻ എന്ന, കേരളം നെഞ്ചേറ്റിയ ആ രാഷ്ട്രീയ നേതാവിന് ഇന്ന് 96−ാം പിറന്നാൾ. പതിവുപോലെതന്നെ കൂടെയുള്ളവരുടെ സന്തോഷത്തിന് നിന്നുകൊടുക്കലാണ് വി.എസിന്റെ പിറന്നാളാഘോഷം. കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചു. നേതാക്കളും പ്രവർത്തകരുമായി നിരവധി ആളുകൾ ആശംസകൾ നേരുന്നതിനായി വീട്ടിലെത്തിയിരുന്നു. വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥനാർത്ഥി വി.കെ. പ്രശാന്ത് അനുഗ്രഹം വാങ്ങി.  

1940−ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായതുമുതൽ വി.എസ്. തുടങ്ങിയ രാഷ്ട്രീയ യാത്ര ഇന്നും തുടരുന്നു. ഓരോവിഷയങ്ങളും പഠിച്ച്, പറയേണ്ടത് കൃത്യമായിപ്പറഞ്ഞ് പ്രായത്തെ തോൽപ്പിച്ച നേതാവായി. 79− വർഷമായി പാർട്ടി അംഗത്വത്തിൽ തുടർന്ന മറ്റൊരു നേതാവില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed