ഐ.എ.എസ് ഉദ്യോഗസ്ഥർ നിയമം പാലിക്കുന്നതിൽ മാതൃകയാകേണ്ടവർ
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥർ നിയമം പാലിക്കുന്നതിൽ മാതൃകയാകേണ്ടവരെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. നിയമനടപടികളിൽനിന്നും രക്ഷപെടാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകന്‍റെ മരണത്തിൽ കലാശിച്ച അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തിൽ കളക്ടറും ട്രാൻസ്പോർട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോർട്ട് നൽകും. ആരെങ്കിലും മനഃപൂർവം രക്ഷിക്കാൻ ശ്രമിച്ചാൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് ശ്രീറാമാണ് കാർ ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്. കാറിൽ പോലീസ് ഫോറൻസിക് പരിശോധന നടത്തി.

