പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ നാലുകുട്ടികളെയും കണ്ടെത്തി


തിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാലുകുട്ടികളെയും കണ്ടെത്തി. വർഗീസ്(17), വിവേക് വസന്തൻ (17), ആകാശ്(17), അമൽ (17) എന്നിവരെയാണ് നെടുമങ്ങാട് കരിപ്പൂരിൽ നിന്നാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്.

നെടുമങ്ങാടുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നെന്ന് കുട്ടികൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30തോടെയായിരുന്നു സംഭവം. ഇതിന് മുന്പും ഇവരെ ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായിരുന്നു. നിരവധി സമാന സംഭവങ്ങൾ അരങ്ങേറിയിട്ടും ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ ആക്ഷേപം ഉയരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed