തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണം; നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണത്തിൽ നടപടിക്രമങ്ങളുമായി കേന്ദ്രസർക്കാർ മുന്‍പോട്ട് പോകുകയാണെന്ന് വ്യോമയാനമന്ത്രി വ്യക്തമാക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം വിമാത്താവളങ്ങളാണ് സ്വകാര്യ കന്പനികൾക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. രാജ്യസഭയെ അറിയിച്ചു. കൊച്ചി വിമാനത്താവളം സ്വകാര്യമേഖലയിലാണെന്ന മന്ത്രിയുടെ വാദത്തെ രാജ്യസഭയിൽ കോൺഗ്രസ്സും ഇടതുപക്ഷവും ചോദ്യം ചെയ്തു.
ലേല നടപടികൾ പൂർത്തിയായെങ്കിലും നിലവിൽ ഇതുവരെയും ഒരു കന്പനിക്കും വിമാനത്താവളങ്ങൾ കൈമാറിയിട്ടില്ല.വ്യോമയാന മേഖലയിലെ പരിചയസന്പത്തിനൊപ്പം കന്പനികളുടെ സാന്പത്തിക ഭദ്രത കൂടി കണക്കിലെടുത്താകും തീരുമാനം. അതേസമയം സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കും. കേരളത്തിന്‍റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നതായും ഹർദീപ് സിംഗ് പുരി പറഞ്ഞു.
സ്വകാര്യവൽക്കരണത്തെ എന്തിനാണ് കേരളം എതിർക്കുന്നതെന്നും, 99ൽ കൊച്ചി വിമാനത്താവളം സ്വകാര്യവത്കരിച്ചതല്ലേയെന്നും മന്ത്രി ചോദിച്ചു. ഇതോടെ കോൺഗ്രസ്സും ഇടത്പക്ഷവും ബഹളം വച്ചു. തിരുവന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരണ ൻ ന്‍ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. എം.പിമാരും കേന്ദ്രത്തിന് നിവേദനം നൽകി. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ ഇപ്പോൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്.

