കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരൻ മരിച്ചു


 

കോഴിക്കോട്: കോഴിക്കോട്ടെ ചെറുവണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് പതിനേഴുകാരൻ മരിച്ചു. അതുൽ കൃഷ്ണ ആണ് മരിച്ചത്. കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. മാങ്കുനിത്തോട് കര കവിഞ്ഞ് വീടുകളിൽ വെള്ളം കയറിയതോടെ നല്ലളം യു.പി സ്കൂളിൽ ക്യാന്പ് തുറന്നു. ജില്ലയിൽ ചിലയിടങ്ങളിൽ ഇപ്പോഴും ഇട റോഡുകളും താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കോഴിക്കോട്ടെ നാല് താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed