ചുറ്റിക കൊണ്ട് വയോധികന്റെ തലയ്ക്കടിച്ചു! സുധാകരന്റെ 'തൂഫാൻ' യോഗത്തിനെത്തിയ ഗുണ്ട മട്ടാഞ്ചേരി ഷിബു പോലീസ് പിടിയിൽ!


ഷീബ വിജയൻ

കൊച്ചി മട്ടാഞ്ചേരിയിലെ ബാറില്‍ വയോധികനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മട്ടാഞ്ചേരി സ്വദേശിയായ ഷിബു എന്ന ഗുണ്ടയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത 'ഓപ്പറേഷന്‍ തൂഫാന്‍' ലഹരിവിരുദ്ധ യോഗത്തില്‍ പങ്കെടുത്ത ഗുണ്ടകളുടെ കൂട്ടത്തിലുള്ള ആളാണ് പിടിയിലായ ഷിബു. തിങ്കളാഴ്ച നടന്ന ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയില്‍ കുപ്രസിദ്ധ ഗുണ്ടകളായ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, കൊടുംക്രിമിനല്‍ പുലി നസീര്‍, ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് പ്രതി ബിലാല്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു കൊണ്ട് സുധാകരന്‍ നടത്തിയ യോഗത്തിനെതിരെ കോൺഗ്രസിനുള്ളില്‍ തന്നെ കടുത്ത അമര്‍ഷം പുകയുകയാണ്. എറണാകുളം ഡിസിസി ഈ നടപടിയെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സുധാകരന്‍ ഇത്തരമൊരു യോഗം സംഘടിപ്പിച്ചതെന്ന് ഡിസിസി നേതാക്കള്‍ വ്യക്തമാക്കി.

article-image

ASASSASA

You might also like

  • Lulu Exchange
  • Straight Forward

Most Viewed