ഇടുക്കി എസ്പിയെ പ്രതിപക്ഷം ഉന്നംവയ്ക്കുന്നു: എം.എം.മണി


കൊച്ചി: രാജ്കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിയെ പിന്തുണച്ച് മന്ത്രി എം.എം.മണി വീണ്ടും. എസ്പിയെ ഈ കേസിൽ പ്രതിപക്ഷം ഉന്നം വയ്ക്കുകയാണെന്നും പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെ എല്ലാം കേസിൽ പ്രതിയാക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷം സംസാരിക്കുന്നത് പോലെ തനിക്ക് സംസാരിക്കാൻ കഴിയില്ല. താൻ ചെന്നിത്തലയല്ല. എന്‍റെ അന്തസിലെ മറുപടി നൽകാൻ കഴിയൂ. ഇത്രയും വിഡ്ഢിത്തം പറയുന്ന പ്രതിപക്ഷ നേതാവിനെ താൻ കണ്ടിട്ടില്ലെന്നും എം.എം.മണി കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed