സംസ്ഥാനം കൊടും വരൾച്ചയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനം കൊടും വരൾച്ചയിലേക്ക്. ജൂണിൽ ലഭിക്കേണ്ട മഴയിൽ 33 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായത്. മഴ പെയ്തില്ലെങ്കിൽ സ്ഥിതി ഗുരുതരമാവും. സംസ്ഥാനത്തെ ഡാമുകളിൽ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമ സഭയിൽ അറിയിച്ചു. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോൾ ഡാമുകളിൽ ബാക്കിയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ജലനിയന്ത്രണം അടക്കമുള്ള നടപടികൾ ആവശ്യമായി വരുമെന്ന് മന്ത്രി അറിയിച്ചു.

