പമ്പാനദിയെ പുളകം കൊള്ളിച്ച് ഉത്രട്ടാതി: 51 പൊന്നൻ പള്ളിയോടങ്ങൾ നീരണഞ്ഞു!


ഷീബ വിജയൻ

പമ്പാനദിയെ പുളകം കൊള്ളിച്ച് ഉത്രട്ടാതി ജലമേള ഭക്തിനിറവിൽ പൂർത്തിയായി. ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ 51 പള്ളിയോടങ്ങൾ അണിനിരന്ന ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. സത്ര പവിലിയനിൽ പതാക ഉയർത്തിയതോടെ ആരംഭിച്ച ചടങ്ങുകളിൽ വർണ്ണാഭമായ ഘോഷയാത്രയും മത്സര വള്ളംകളിയും നടന്നു.

മത്സര വള്ളംകളിയിൽ 'എ' ബാച്ചിൽ നെല്ലിക്കൽ പള്ളിയോടവും 'ബി' ബാച്ചിൽ വൻമഴി പള്ളിയോടവും വിജയികളായി മന്നം ട്രോഫി സ്വന്തമാക്കി. മികച്ച രീതിയിൽ പാടിത്തുഴഞ്ഞതിന് എ ബാച്ചിൽ കാട്ടൂർ പള്ളിയോടവും ബി ബാച്ചിൽ കോഴഞ്ചേരി പള്ളിയോടവും ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി.

ജലമേള കാണാനെത്തിയവർക്കായി പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്ന് ക്ഷേത്ര പരിസരത്തേക്ക് പോകുന്നതിനായി ജില്ലാ പോലീസിന്റെ അഭ്യർത്ഥനപ്രകാരം സൗജന്യ കെ.എസ്.ആർ.ടി.സി ബസ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

article-image

sdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed