17കാരനുമായി ലൈംഗിക ബന്ധം; 45കാരിക്കെതിരെ പോക്സോ ചുമത്തി


തിരുവനന്തപുരം: 17കാരനുമായി നിരന്തരം ലൈംഗിക ബന്ധത്തിലേർപ്പെട്ട 45കാരിക്കെതിരെ പൊലീസ് കേസ്. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയെ തുടർന്നാണ് നടപടി. അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് ചൈൽഡ് ലൈൻ‍ അധികൃതർ‍ നടത്തിയ കൗൺസിലിംഗിനിടെയാണ് 17കാരന്‍ ലൈംഗിക പീഡനം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വർ‍ഷമായി യുവതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് 17കാരന്‍ മൊഴി നൽകി. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി. 

രണ്ട് വർഷം മുന്പ് കുട്ടി ഇവരുടെ വീട്ടിൽ അവധിക്കാലത്ത് വിരുന്നിന് പോയ സമയത്താണ് ബന്ധം ആരംഭിക്കുന്നത്. പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന്‍ ഇവരുടെ വീട്ടിൽ താമസിക്കാൻ തുടങ്ങി. ഇവരുടെ വീട്ടിൽ നിന്ന് സ്കൂളിൽ പോകാമെന്ന കുട്ടിയുടെ ആവശ്യം മാതാപിതാക്കൾ നിരാകരിച്ചതോടെ 17കാരന്‍റെ സ്വഭാവത്തിൽ വ്യത്യാസം വന്നു തുടങ്ങി. നിസാര കാര്യങ്ങൾക്ക് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുയും ചെയ്തു. ഒരിക്കൽ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് മാതാപിതാക്കൾ ചൈൽഡ് ലൈൻ‍ അധികൃതരെ സമീപിച്ചത്.

17കാരനെ മെഡിക്കൽ‍ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്സോ പ്രകാരം 3,4,5 വകുപ്പുകൾ സ്ത്രീക്കെതിരെ ചുമത്തിയതായി പൊഴിയൂർ പൊലീസ് അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed