കൊല്ലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.‍ടി.സി ബസ് കത്തിനശിച്ചു


 

കൊല്ലം: കൊട്ടാരക്കര വാളകത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് കെ.എസ്.ആർ.ടി.സി ബസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ട്രക്കും കെ.എസ്.ആർ.ടി.സി.ബസും കൂട്ടിയിടിച്ചാണ് അപകടം. കിളിമാനൂർ ഡിപ്പോയിൽ നിന്നുള്ള തിരുവനന്തപുരം−കൊട്ടരക്കര സൂപ്പർ ഫാസ്റ്റ് ബസാണ് കത്തി നശിച്ചത്. തിരുവനന്തപുരം−മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടമുണ്ടായത്.

ബസിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. കൂട്ടിയിടിച്ചയുടൻ ബസിലേക്ക് തീ ആളിപടർന്നു. ബസിലുണ്ടായിരുന്ന യാത്രക്കാർ ഉടൻ ഇറങ്ങി ഓടിയതോടെ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും തിരിവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed