രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച അനസ് എടത്തൊടിക വീണ്ടും ഇന്ത്യൻ ടീമിലേക്ക്


കൊച്ചി: വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഫുട്ബോളിലെ മലയാളിത്തിളക്കം അനസ് എടത്തൊടിക അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചെത്തുന്നു. ഏഷ്യൻ കപ്പിലെ നിർണായക പോരാട്ടത്തിൽ‍ പരിക്കേറ്റ് പുറത്തായതും ഇന്ത്യൻ ടീമിന്‍റെ തോല്‍വിയുമാണ് അനസിന്‍റെ വിരമിക്കലിൽ കലാശിച്ചത്.

മുപ്പത്തിയൊന്നുകാരനായ മലപ്പുറംകാരൻ ഇന്ത്യൻ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്. എന്നാൽ, അനസിന്‍റെ അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനം വലിയ ആഘാതമാണ് ഫുട്ബോൾ പ്രേമികൾക്ക് നൽകിയത്.

പക്ഷേ, ഇന്‍റർകോണ്ടിനന്‍റൽ‍ കപ്പിനുള്ള 35 അംഗ ടീമിൽ ഇന്ത്യയുടെ പരിശീലക കുപ്പായം അടുത്ത കാലത്ത് എറ്റെടുത്ത ഇഗോർ സ്റ്റിമാക് അനസിനെ ഉൾപ്പെടുത്തിയിരിക്കുകയാണ്. സ്റ്റിമാക്കിൽ നിന്നുള്ള വിളി അനസിന് ലഭിച്ചതായി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്.

പരിശീലകൻ തന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അതിന് കളത്തിൽ എനിക്ക് അദ്ദേഹത്തിന് വേണ്ടി കളിച്ചേ പറ്റൂ. ക്യാന്പിൽ എത്രയും വേഗം ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ അതിനുള്ള ഒരുക്കത്തിലാണെന്നും അനസ് പറഞ്ഞു. സഹൽ‍ അബ്ദുൾ സമദ് ആഷിക് കുരുണിയൻ, ജോബി ജസ്റ്റിൻ എന്നീ മലയാളികളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed