ബ്രൂവറി വിവാദം വീണ്ടും ; അനുമതി നല്‍കിയാല്‍ സമരമെന്ന് പ്രതിപക്ഷം
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ബ്രൂവറി വിവാദം വീണ്ടും ചൂട് പിടിക്കുന്നു. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഉന്നത തല സമതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതോടെയാണ് ബ്രൂവറി വിഷയത്തില്‍ പിന്നോട്ടില്ലെന്ന സൂചന സര്‍ക്കാര്‍ നല്‍കുന്നത്. ബ്രൂവറി ആരംഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നയം എന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ ബ്രൂവറിയും ഡിസ്റ്റിലറിയും സര്‍ക്കാര്‍ ആരംഭിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരാനാണ് പ്രതിപക്ഷത്തിന്റെയും നീക്കം. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ ബ്രൂവറി അനുമതിയുമായി മുന്നോട്ട് പോവുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ് എന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച് ഏത് തരത്തിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് എന്നത് സംബന്ധിച്ച് പ്രതിപക്ഷ നിരയില്‍ ചര്‍ച്ച നടന്ന് നടന്ന് വരുന്നുണ്ട്. ശനിയാഴ്ച നടക്കുന്ന കെ.പി.സി.സി യോഗത്തിന് ശേഷം വിഷയത്തില്‍ എന്ത് നിലപാടെടുക്കുണം എന്നതും ധാരണയാവുമെന്നാണ് അറിയുന്നത്.സംസ്ഥാനത്തെ മദ്യ ഉപഭോഗം ലക്ഷ്യമിട്ട് സംസ്ഥാനത്ത് തന്നെ മദ്യ ഉല്‍പ്പാദനം നടത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
എന്നാല്‍ ബ്രൂവറി ഉത്തരവ് റദ്ദാക്കിയത് കൊണ്ട് മാത്രം അഴിമതി അഴിമതിയല്ലാതാവുന്നില്ല എന്നായിരുന്നു നേരത്തെ പ്രതിപക്ഷ നേതാവ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്.

