രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി : മത വിശ്വാസത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയത കേസിൽ ജയിലിൽ കഴിയുന്ന രഹ്ന ഫാത്തിമയ്ക്ക് ജാമ്യം. പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, മതവികാരങ്ങൾ വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ പോസറ്റിടരുത് എന്നീ ഉപാധികളോടെയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.
സമൂഹ മാധ്യമങ്ങളിൽ രഹ്ന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു കാണിച്ചു തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന രഹ്നയുടെ വാദം കോടതി അംഗീകരിച്ചില്ല. കുറ്റത്തിന്റെ ഗൗരവവും കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധിയും കണക്കിലെടുത്താണു ജാമ്യം അനുവദിച്ചത്.

