ഹർത്താൽ : പാലക്കാട് കെഎസ്ആർടിസി ബസുകള്‍ക്കെതിരെ അക്രമം
പാലക്കാട് : സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നതിനിടെ പാലക്കാട് അക്രമം. കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. കെഎസ്ആർടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണു തകർത്തത്. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം.
ബിജെപി ഹർത്താൽ ജനം തള്ളിക്കളഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജനജീവിതം തകർക്കുകയാണ്. വ്യക്തിപരമായി ഒരാൾ ആത്മഹത്യ ചെയ്തതിനെ ബലിദാനമായി ചിത്രീകരിക്കുന്നു. ശശികലയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

