ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ വീണ്ടും സജീവമാകുന്നു


കോട്ടയം : ബാങ്ക് അക്കൗണ്ടുകളിൽ നിന്നും നേരിട്ടു പണം ചോർത്തുന്ന ഓൺലൈൻ തട്ടിപ്പു സംഘങ്ങളെ കുറിച്ചു പൊലീസിനു വിവരം ലഭിച്ചു. ആദ്യ തട്ടിപ്പു കണ്ടെത്തിയ ശേഷം എടിഎം കാർ‍ഡ് ഇടപാടുകാർ ബ്ലോക്കു ചെയ്താലും പണം ചോർ‍ത്തുന്നതാണു പുതിയ രീതി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘങ്ങളെ കുറിച്ചു സൈബർ സെൽ അന്വേഷണത്തിന് നിർദേശം നൽകി.

കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകർക്കാണു പലപ്പോഴായി പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഇവർ ബാങ്കിൽ അറിയിച്ചു എടിഎം കാർഡ് ബ്ലോക്കു ചെയ്തെങ്കിലും വീണ്ടും അര ലക്ഷത്തോളം രൂപ പിൻവലിച്ചു. ഇതോടെ ഇവരിൽ ഒരാൾ ജില്ലാ പൊലീസ് മേധാവി ഹരി ശങ്കറിനു പരാതി നൽകി. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മറ്റൊരു അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തിയത്. ബാങ്ക് അക്കൗണ്ടു നിർജീവമാക്കിയില്ലെങ്കിൽ ഇനിയും പണം നഷ്ടപ്പെടുമെന്നാണു ആശങ്ക.

You might also like

  • Straight Forward

Most Viewed