പ്രതിപക്ഷം ബഹളം : ചേർന്ന് 17 മിനിറ്റിനുള്ളിൽ നിയമസഭ പിരിഞ്ഞു
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ പ്രതിപക്ഷം ബഹളം വച്ചു നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് നിയമസഭ പിരിഞ്ഞു. ചേർന്ന് 17 മിനിറ്റിനുള്ളിലാണു ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്കു പിരിഞ്ഞത്. എംഎൽഎമാർ സ്പീക്കറുടെ ഡയസ്സിനു മുന്നിൽ പ്ലക്കാർഡുകളുമായെത്തി പ്രതിഷേധിച്ചു.
എംഎൽഎമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാൻ ഇടപെടണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളം ശക്തമായതോടെ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിൽ പ്രതിഷേധം തുടരുകയാണ്.
