അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ എരുമേലിയില്‍ ഒന്നര കോടിയുടെ ക്യാമറകള്‍


എരുമേലി: ശബരിമല അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഒന്നര കോടി രൂപ മുടക്കി എരുമേലിയില്‍ ആധുനിക ക്യാമറകള്‍ സ്ഥാപിച്ചു. കൊരട്ടിപാലം മുതല്‍ 36 ക്യാമറകളാണ് നിലവില്‍ സ്ഥാപിച്ചിട്ടുള്ളത്. 360 ഡിഗ്രി തിരിയുന്ന 12 ക്യാമറകള്‍, 24 ബുള്ളറ്റ് ക്യാമറകള്‍ എന്നിവയാണ് എരുമേലിയിൽ സ്ഥാപിച്ചിരിക്കുന്നത്.  300 മീറ്റര്‍ ദൂരത്തേക്ക് സൂം ചെയ്യാന്‍ സാധിക്കും ഇതിന്. ഓരോ ക്യാമറിയിലേയും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ എരുമേലി പോലീസ് സ്‌റ്റേഷനില്‍ ആധുനിക കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ പോലീസ് അനുമതി ഇല്ലാതെ നടത്തുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതിനും ഈ ക്യാമറകള്‍ സഹായിക്കും. അത്തരക്കാര്‍ക്കെതിരെ കോടതിയില്‍ കൃത്യമായ തെളിവ് നല്‍കാന്‍ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതു കൂടാതെ പഞ്ചായത്തിന്റെ പതിനഞ്ചോളം ക്യാമറകളും എരുമേലിയിലെ വിവിധയിടങ്ങളിലുണ്ട്.

You might also like

  • Straight Forward

Most Viewed