ശബരിമല: സുരക്ഷാനടപടികള്‍ ശക്തമാക്കിയതായി ഡിജിപി


തിരുവനന്തപുരം: മണ്ഡലവിളക്ക് മഹോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് വെള്ളിയാഴ്ച രാവിലെ 11.00 മണി മുതല്‍ നിലയ്ക്കലിലേയ്ക്ക് പ്രവേശനം അനുവദിക്കും. 12.00 മണി മുതല്‍ തീര്‍ത്ഥാടകരെ നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേയ്ക്ക് പോകാന്‍ അനുവദിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed