ശബരിമല: സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കും- കോടിയേരി
കോഴിക്കോട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതിയുടെ തീരുമാനം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും, സുപ്രീംകോടതിയുടെ പുതിയ തീരുമാനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിധി പുന:പരിശോധിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ പുതിയ സാഹചര്യവും നേരത്തെയുള്ള സാഹചര്യവും ഒന്നുതന്നെയാണ്. എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പരിശോധിക്കും-കോടിയേരി വ്യക്തമാക്കി.




