എനി­ക്ക് ഗോ­ഡ് ഫാദറി­ല്ല, ആരു­ടേ­യും സഹാ­യത്തോ­ടെ­ തു­ടരാ­നി­ല്ല : സി­. ദി­വാ­കരൻ


കൊല്ലം : സി.പി.ഐ ദേശീയ കൗൺ‍സിലിൽ‍ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുതിർ‍ന്ന നേതാവ് സി. ദിവാകരൻ. തനിക്ക് ഗോഡ് ഫാദർ‍മാരില്ലെന്ന് ദിവാകരൻ തുറന്നടിച്ചു. ആരുടെയും സഹായത്തിൽ‍ തുടരാനില്ലെന്നും, സുധാകർ‍ റെഡ്ഡിയുടെ തണലിൽ‍ കമ്മിറ്റിയിലേയ്ക്ക് വരേണ്ടതില്ലെന്നും അദേഹം പറഞ്ഞു. എന്ന് കരുതി ഒഴിവാക്കിയതിൽ‍ നിരാശയില്ലെന്നും ദിവാകരൻ പറഞ്ഞു. കേരളനേതൃത്വം തനിക്ക് വേണ്ടി സംസാരിച്ചോയെന്ന് അറിയില്ലെന്നും ദിവാകരൻ കൂട്ടിച്ചേർ‍ത്തു. നടപടിയിലെ അതൃപ്തി വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള പ്രതിനിധി യോഗത്തിൽ നിന്നും ദിവാകരൻ വിട്ടുനിന്നു. 

അതേസമയം ദിവാകരനെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. പാർട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതിയ അംഗങ്ങൾ വരണമെന്നുണ്ട്. തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്നും പാർട്ടിയിൽ വിഭാഗീയത ഇല്ലെന്നും കാനം പറ‌ഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed