സി­വിൽ‍ സർ‍­വീസ് പരീ­ക്ഷയിൽ‍ മലയാ­ളി­ത്തി­ളക്കം


കൊച്ചി: അഖിലേന്ത്യ സിവിൽ‍ സർ‍വീസ് പരീക്ഷയിൽ‍ മലയാളിത്തിളക്കം. 29 മലയാളികളാണ് ഇത്തവണത്തെ റാങ്ക് ലിസ്റ്റിലുള്ളത്. സിവിൽ സർവീസ് പരീക്ഷയിൽ‍‌ ഇക്കുറി കേരളത്തിൽ‍ നിന്ന് ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് പതിനാറാം റാങ്ക് നേടിയ എറണാകുളം കോലഞ്ചേരി സ്വദേശിനി ശിഖ സുരേന്ദ്രനാണ് കോഴിക്കോട് സ്വദേശി അഞ്ജലി എസ്. 26ഉം കോട്ടയം സ്വദേശി സമീറ എസ്. 28ഉം റാങ്കുകാരായി. 58ാം റാങ്ക് നേടിയ തൃശ്ശൂർ‍ സ്വദേശി ഹരി കള്ളിക്കാട്ടുൾ‍പ്പെടെ ആദ്യ നൂറ് റാങ്കുകാരിൽ‍ നാല് മലയാളികൾ‍ ഇടം നേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രമിത്തും റാങ്ക് പട്ടികയിൽ‍ ഇടംപിടിച്ചു.  രമിത്ത് 210ാം റാങ്കുകാരനാണ്. ഹൈദരാബ്  സ്വദേശി അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. ഇദ്ദേഹം ഒ.ബി.സി വിഭാഗക്കാരനാണ്.

എറണാകുളം കോലഞ്ചേരിയിലെ തനി നാട്ടിൻപുറത്തുകാരിയായ ശിഖ സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടം പിടിക്കാനാവുമെന്ന ഉറപ്പോടെയാണ് കാത്തിരുന്നത്.  ഫലം വന്നതോടെ ശിഖയെ അനുമോദിക്കാൻ വേണ്ടപ്പെട്ടവരെല്ലാമെത്തി. കുടുംബത്തിന്റെ സാന്പത്തിക പരിമിതികളിൽ നിന്നുകൊണ്ടാണ് ശിഖ പഠിച്ചതും വളർന്നതും. പഠനകാര്യങ്ങളിൽ എല്ലാവിധ പ്രോത്സാഹനവും നൽകി തന്നെ ഇതുവരെ എത്തിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിമാനത്തോടെയാണ് ശിഖ പറയുന്നത്. ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെ സെയ്ന്റ് പോൾസ് ജൂനിയർ സ്കൂളിലും എട്ട് മുതൽ പത്ത് വരെ കടയിരുപ്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് ശിഖ പഠിച്ചത്. പ്ലസ്ടുവിന് കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. എസ്.എസ്.എൽ.സി. മുതൽ എല്ലാ വിഷയങ്ങൾക്കും ശിഖയ്ക്ക് എ പ്ലസുണ്ട്. ശിഖ ചെറുപ്പം മുതൽ ലക്ഷ്യമിട്ടതാണ് സിവിൽ സർവീസ്. കോതമംഗലം എം.എ കോളജിൽ നിന്നും  എൻജിനീയറിംഗ് ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ്   സിവിൽ സർവ്വീസ് പരീക്ഷകൾക്കായി തയ്യാറെടുത്ത് തുടങ്ങിയത്. രണ്ട് വർഷം ഡൽഹിയിൽ പരിശീലനത്തിനായി ചിലവിട്ടു. രണ്ടാം ശ്രമത്തിൽ 16ാം റാങ്ക് കോലഞ്ചേരിയിലെ ശിഖയുടെ വീട്ടിലേക്കെത്തി. 

കോട്ടയം കഞ്ഞിക്കുഴി പള്ളിപ്പറന്പിൽ എസ്. സമീറ സിവിൽ സർവീസ് പരീക്ഷയിൽ 28−ാം റാങ്ക് നേടിയത് അക്ഷരനഗരിക്ക് നേട്ടമായി. കഞ്ഞിക്കുഴി പള്ളിപ്പറന്പിൽ പരേതനായ പ്രഫ. സലിം ജോർജിന്‍റെയും ആയുർവേദ ഡോക്ടറായ അയിഷയുടെയും മകളാണ്. പത്താം ക്ലാസ് വരെ സർക്കാർ സിലബിസിൽ മലയാളം മീഡിയത്തിൽ പഠിച്ചാണ് സിവിൽ സർവീസെന്ന വലിയ നേട്ടത്തിലേക്ക് സമീറ എത്തിയത്. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുനു ട്രെയിനിംഗ്.  രണ്ടാമത്തെ ശ്രമത്തിലാണ് സമീറ റാങ്ക് നേട്ടം കൊയ്തത്. പഠനത്തോടൊപ്പം കലയിലും തൽപ്പരയായ സമീറ ഹയർസെക്കൻഡറിയിൽ പഠിക്കുന്പോൾ സി.ബി.എസ്.ഇ സോണൽ കലോത്സവത്തിൽ കലാതിലകമായിരുന്നു.  പരന്നവായനയിലൂടെ നേടിയ അറിവും നിശ്ചയദാർഢ്യവുമാണ് വിജയം കൈവരിക്കാൻ തന്നെ സഹായിച്ചതെന്ന് സമീറ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed