മാന്പ്ര വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു
എറണാകുളം: മാന്പ്രയിൽ കപ്പേള പെരുന്നാളിനോടനുബന്ധിച്ചു പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി കറുകുറ്റി പറോക്കാരൻ ബിജുവിന്റെ മകൻ ജോയൽ (13) ആണ് മരിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ ജോയൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചു. ഈ മാസം 15 നായിരുന്നു പൊട്ടിത്തെറി. പൊട്ടിക്കൊണ്ടിരുന്ന പടക്കത്തിൽ നിന്നു പടക്കശേഖരത്തിലേക്കു തീ പടർന്ന് ഒന്നാകെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ കറുകുറ്റി മുല്ലപ്പറന്പൻ ഷാജുവിന്റെ മകൻ സൈമൺ (24) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ജോയൽ എടക്കുന്ന് നൈപുണ്യ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം കറുകുറ്റി ക്രിസ്തുരാജാശ്രമ ഇടവക പള്ളിയിൽ നടത്തി. മാതാവ്: അട്ടാറ പറോക്കാരൻ ഷിജി. സഹോദരൻ: ജോഷ്വാ.
