നവജാത ശിശുവിനെ കൊലപ്പെടുത്തി പൊന്തക്കാട്ടിലുപേക്ഷിച്ച അമ്മ അറസ്റ്റിൽ

കൊല്ലം: പുത്തൂരിൽ തെരുവു നായ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റവാളിയെ കണ്ടെത്തി. കുഞ്ഞിനെ സ്വന്തം അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്. സംഭവത്തിൽ പുത്തൂർ സ്വദേശിയായ അമ്മയെ അറസ്റ്റ് ചെയ്തു. രണ്ടാമത്തെ കുഞ്ഞ് ഇപ്പോൾ വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന അറസ്റ്റിലായ അന്പിളി(24) പോലീസിനോട് പറഞ്ഞു.
ഇതുമൂലം കുഞ്ഞ് ഉണ്ടായ ഉടനെ കൊലപ്പെടുത്തുകയയായിരുന്നു. പിന്നീട് മൃതദേഹം കുറ്റിക്കാട്ടിലുപേക്ഷിച്ചു. ഞായാറാഴ്ചയാണ് നവജാതശിശുവിന്റെ മൃതദേഹം നായ കടിച്ച് കീറിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അന്പിളിയിലേക്ക് കാര്യങ്ങളെത്തിയത്. സമീപത്തെ ഗർഭിണികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.